Join Our Sports WhatsApp Group Click Here

മലബാർ കാൻസർ സെന്ററിലും മറ്റ്‌ സ്ഥാപങ്ങളിലും അവസരങ്ങൾ

മലബാർ കാൻസർ സെന്റർ – പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ച് തലശ്ശേരി , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു 

1) പേഷ്യന്റ് കെയർ അസിസ്റ്റന്റ്
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 
 
2) റസിഡന്റ് ഫാർമസിസ്റ്റ്
ഒഴിവ്: 1
യോഗ്യത: D pharm/ B Pharm
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 - 17,000 
 
3) റസിഡന്റ് സ്റ്റാഫ് നഴ്‌സ്
ഒഴിവ്: 10
യോഗ്യത: BSc നഴ്‌സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,000 
 
 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
 
2) പാലക്കാട്: ഷോളയൂര്‍ എഫ് എച്ച് സി യിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ ബത്ത വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സും, ബാഡ്ജും ഉള്ള ഹെവി ഡ്യൂട്ടി വാഹനം ഓടിക്കുന്നതില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
 
അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം ഇമെയില്‍ വിലാസത്തില്‍ അയക്കണം.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന ബത്ത നിരക്കില്‍ മാത്രമേ വേതനം ലഭിക്കൂ. ആശുപത്രിയുടെ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

Post a Comment