കേരള പി എസ് സി ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ അർഹതയില്ല
യോഗ്യത: പ്ലസ് ടു/ തത്തുല്യം
മുൻഗണന: കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ
പ്രായം: 18 - 26 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 165 cms ( SC/ ST: 160 cms)
ശമ്പളം: 27,900 - 63,700 രൂപ
നോട്ടിഫിക്കേഷനിൽ
ഉദ്യോഗാർത്ഥികൾ 472/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 15 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
2) ആലപ്പുഴ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ കാലാവധി 2025 മെയ് മൂന്നിന് അവസാനിക്കുന്നതിനാല്‍ പുതിയ ജില്ലാ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
1978 ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ്) ആന്‍ഡ് കണ്ടക്റ്റ് ഓഫ് കേസസ് ചട്ടം 8(2)എ പ്രകാരം ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ വിലാസം, ജനനതീയതി, എന്റോള്‍മെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 2025 ജനുവരി 15 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ആലപ്പുഴ കളക്ട്രേറ്റില്‍ ലഭ്യമാക്കണം