കേരള ഹൈകോടതി, എട്ടാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ. കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (നേരിട്ടുള്ള നിയമനം) താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ജോലി ഒഴിവ്: 2
യോഗ്യത
1.എട്ടാം ക്ലാസ്/ തത്തുല്യം
2. ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്
3. രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത
4. പകർച്ചവ്യാധികളിൽ നിന്ന് മുക്തമായിരിക്കണം.
പ്രായം: 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 24,400 - 55,200 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.