കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ( K- DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക
കോൺസിസ്റ്റൻസി കോർഡിനേറ്റർ
ഒഴിവ്: 137
ലൊക്കേഷൻ: കേരളത്തിലുടനീളം (വർക്കല, കളമശ്ശേരി, തളിപ്പറമ്പ് ഒഴികെയുള്ള എല്ലാ LA മണ്ഡലങ്ങളിലും)
യോഗ്യത: BTech/MBA/ MSW
പ്രായപരിധി: 35 വയസ്സ്
ശമ്പളം:30,000 രൂപ.
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ്
ഒഴിവ്: 140
ലൊക്കേഷൻ: കേരളത്തിലുടനീളം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം.
പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.
Disclaimer : Proceed with care and with own responsibility. jollywoodmalayalam.com is just an advertiser and not a recruitment agency.If any agents are approaching for processing fee, we are not responsible.