സന്ദേശങ്ങൾ കൈമാറുന്നതിനും വീഡിയോ കോളിങ്ങിനും ആയാലും സാധാരണക്കാരനും ബിസിനസ്സുകാരും ഏറ്റവും അധികം ആശ്രയിക്കുന്നത് വാട്സാപ്പിനെയാണ്, വാട്സാപ്പിൽ ഇപ്പോൾ ഇതാ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു,വാട്സ്ആപ്പ് വോയിസ് മെസ്സേജ് ഇനി ടെക്സ്റ്റ് രൂപത്തിൽ വായിക്കാൻ സാധിക്കുന്നു.
വാട്സ്ആപ്പ് ആൻഡ്രോളിലും ഐഫോണിലും ഈ ഫീച്ചർ അവൈലബിൾ ആണ് ഇപ്പോൾ
എന്താണ് പുതിയ ഫീച്ചർ?
ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് വോയിസ് മെസ്സേജുകൾ വായിക്കാവുന്ന തരത്തിൽ ടെസ്റ്റ് മെസ്സേജുകൾ ആക്കുന്ന പുതിയ ഒരു അപ്ഡേറ്റ് ആണ് വന്നിട്ടുള്ളത്.
ഇത് മൂലം ഉള്ള ഗുണങ്ങൾ?
നമ്മൾ ഒരു തിരക്കുള്ള സ്ഥലത്തോ, മീറ്റിങ്ങിലോ ആണെങ്കിൽ വാട്സാപ്പിൽ വന്നിരിക്കുന്ന വോയിസ് മെസ്സേജ് കേൾക്കാൻ പറ്റാത്ത സാഹചര്യമായിരിക്കും, എങ്കിൽ ഈ അപ്ഡേറ്റ് ഉള്ളതോടുകൂടി ആ മെസ്സേജ് നമുക്ക് ടെസ്റ്റ് രൂപത്തിൽ വായിച്ചെടുക്കാൻ സാധിക്കുന്നതാണ്.
ശബ്ദ രൂപത്തിലുള്ള ഈ മെസ്സേജ് അക്ഷര രൂപത്തിലായി മാറുന്നതാണ് പുതിയ ഫീച്ചർ. ഇപ്പോൾ വന്നിട്ടുള്ള ഈ അപ്ഡേറ്റ് പൂർണ്ണമായും സുരക്ഷിതമാണെന്നാണ് മെറ്റ അവകാശപ്പെടുന്നത്. നിങ്ങളുടെ വാട്സ്ആപ്പ് സെറ്റിംഗ്സ് എടുത്ത് തന്നെ ഈ ഫീച്ചർ എനേബിൾ ചെയ്തു വയ്ക്കാവുന്നതാണ്. ജോലി ഒഴിവുകൾ അറിയാനായി മുകളിൽ നൽകിയ വാട്സ്ആപ്പ് ചാനൽ ജോയിൻ ആവുക. ഫോളോ കൂടി ചെയ്യുക.