Join Our Sports WhatsApp Group Click Here
Posts

കെ.എസ്.ആർ.ടി.സിയിൽ 500 ൽ പരം ഒഴിവുകൾ, ജില്ല അടിസ്ഥാനത്തിൽ നിയമനം

ശബരിമല സ്പെഷൽ സർവീസ് / ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, മെക്കാനിക്ക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ എന്നീ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. ഒക്ടോബർ 25 വരെ അപേക്ഷിക്കാം. മൂന്ന് തസ്തികകളിലായി 500 ൽ പരം ഒഴിവുകളുണ്ട്. വിശദവിവരങ്ങൾ ചുവടെ.

ഡ്രൈവർ

യോഗ്യത

ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.  മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 3 വർഷത്തിൽ കുറയാത്ത ഡ്രൈവിങ് പരിചയം.

പ്രായ പരിധി 

25 വയസ്സ് മുതൽ 55 വയസ്സ് വരെ. 

ശമ്പളം

എട്ട് മണിക്കൂർ ജോലിക്ക് 715/- രൂപ. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി ലഭിക്കും.
 

അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർ (ഓട്ടോ) 

യോഗ്യത

ഓട്ടോ മൊബൈൽ / മെക്കാനിക്കൽ / മെക്കാനിക്കൽ ഓട്ടോ മൊബൈൽ ബി.ടെക് ബിരുദം. എൽ.എം.വി / ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ അല്ലെങ്കിൽ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. 

പ്രായ പരിധി 

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല. 

ശമ്പളം

ദിവസ വേതനം 1200 രൂപ. പ്രതിമാസം പരമാവധി 35000/- 
 

മെക്കാനിക് (ഓട്ടോ / ഇലക്ട്രിക്കൽ)

യോഗ്യത

ഡീസൽ മെക്കാനിക്ക് / എം.എം.വി / ഓട്ടോ ഇലക്ട്ടീഷ്യൻ, ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് എന്നിവയിൽ ഏതിലെങ്കിലും ഐ.ടി.ഐ ഉണ്ടായിരിക്കണം. എൽ.എം.വി / ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം. 

പ്രായ പരിധി 

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല. 

ശമ്പളം

എട്ട് മണിക്കൂർ ജോലിക്ക് 715/- രൂപ. 
 

അപേക്ഷ

കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റിലുള്ള നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം.
 
അപേക്ഷ അതത് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ / അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് കവറിൽ അയക്കണം. 
 

Post a Comment